Diocesan News & Updates

Home / News Detail

"അവർ തകർത്തത് നമ്മുടെ ആരാധനാലയം എന്നാൽ നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ല" മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലിത്ത

Friday, 06 August 2021
News Image
ഡൽഹിയിൽ, ഫരിദാബാദ് രൂപതയുടെ തകർന്നു കിടക്കുന്ന ദൈവാലയത്തിൽ പ്രാർത്ഥനയോടെ ഒരുമിച്ച് കൂടിയ ഇടവകാംഗങ്ങളോട്  പ്രതിസന്ധിയുടെ കാലത്ത് ദൈവപരിപാലനയിൽ  വിശ്വാസത്തോടെ ആശ്രയിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലിത്ത.
ഫരിദാബാദ് രൂപതാദ്ധ്യക്ഷൻ അഭിവദ്ധ്യ മാർ കുര്യക്കോസ്  ഭരണികുളങ്ങര പിതാവിനൊപ്പം ലഡോസറായ് ലിറ്റിൽ ഫ്ലവർ ദൈവാലയം സന്ദർശിക്കുകയുണ്ടായ്. ഷംഷാബാദ് രൂപതയുടെ ഇറ്റാവ ജയ്പൂർ വികാരി ജനറാൾ റെവ. ഫാ. ജയിംസ് പാലക്കൽ, ലിറ്റിൽ ഫ്ലവർ ഇടക വികാരി. ഫാ. ജോസ് കണ്ണുംകുഴി, ചങ്ങനാശ്ശേരി രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, ഇടവക കൈക്കാരന്മാർ എന്നിവർ സന്നീഹിതരായിരുന്നു.
പിതാവിന്റെ പ്രസംഗത്തിൽ നിന്ന് ...
നമ്മുടെ ജീവന്റെ ജീവനാണ് വിശ്വാസം. ദൈവാരാധനാ നടത്തുകയെന്നത് ഏതൊരു ക്രൈസ്തവ വിശ്വാസിയുടേയും  മൗലിക അവകാശമാണ്. മതപരമായ വിവേചനത്തോട് കൂടി നീതി നിഷേധിക്കപ്പെടുമ്പോൾ പ്രത്യക്ഷമായ സമരമൊ പ്രതികാര ചിന്തയൊ നമ്മൾ വച്ച് പുലർത്തുന്നില്ല. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും നമ്മുടെ വിശ്വാസത്തെ തകർക്കാനൊ നമ്മുടെ ആരാധനാ സ്വാതന്ത്യത്തെ ഇല്ലായ്മ ചെയ്യാനൊ ആർക്കും കഴിയുകയില്ല. ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രം നമുക്കുണ്ട്. സഭയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ സഭ ജന്മം കൊണ്ട നാൾ മുതൽ തന്നെ നടന്നിട്ടുള്ളതാണ്. അതിനെയൊക്കെ ദൈവ പരിപാലനയിൽ തരണം ചെയ്ത പാരമ്പര്യമാണ് നമുക്കുളളത്. 
അതേ ദൈവം തന്നെയാണ് ഇന്നും നമ്മെ നയിക്കുന്നത്. ആ ദൈവത്തിൽ പരിപൂർണ്ണമായി വിശ്വസിച്ച് കൊണ്ട് , ആത്മവിശ്വാസത്തോടെ, ആത്മ ധൈര്യത്തോടെ, വലിയ വിശ്വാസ ചൈതന്യത്തോടെ മുന്നോട്ട് പോവാൻ ഈ സംഭവം ശക്തി നല്കട്ടെ .
 
നമ്മുടെ ആരാധനാലയം തകർക്കപ്പെട്ടതിൽ ഇടവകാംഗങ്ങളോടൊപ്പം അനേകം പേർ വേദനിക്കുന്നുണ്ട്. ഇത് സഭയുടെ മുഴുവൻ വേദനയും ദുഖവുമാണ്. ഇടവകാംഗങ്ങൾക്കും രൂപതക്കും ചങ്ങനാശ്ശേരി അതിരൂപതയുടെ എല്ലാ പിന്തുണയും പ്രാർത്ഥനയും നേരുന്നു.
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലിത്ത