ലിറ്റർജിക്കൽ ക്വിസ് മത്സരം 2022

Sunday 13 February 2022

പതിനൊന്നാമത് ലിറ്റർജിക്കൽ ക്വിസ് മത്സരം 2022 ഫെബ്രുവരി 12-ന് രാവിലെ 10 മണിക്ക് ലിറ്റർജിക്കൽ റിസേർച്ച് സെൻററിൽ  നടത്തപ്പെട്ടു. സെൻറ്  മേരീസ്‌ പുളിങ്കുന്ന് ഇടവക ഒന്നാം സ്ഥാനവും സെൻറ്  തോമസ് പായിപ്പാട്-നാലുകോടി  ഇടവക രണ്ടാം സ്ഥാനവും സെൻറ്  ജോസഫ് ചമ്പക്കര ഇടവക മൂന്നാം സ്ഥാനവും നേടി.  സമ്മേളനത്തിൽ വികാരി ജനറാൾ വെരി. റവ. ഡോ. തോമസ് പാടിയത്ത് പഞ്ചവത്സര പഠനവിഷയം പരിചയപ്പെടുത്തി. തുടർന്ന്  അഭി. മാർ  ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സിനഡൽ മാർഗ്ഗരേഖ, പഠനവിഷയം, കുടുംബകൂട്ടായ്മ മാർഗ്ഗരേഖ,   ലോഗോസ് പഠനസഹായി എന്നിവയുടെ  പ്രകാശനകർമ്മം നിർവ്വഹിക്കുകയും 2021 ലിറ്റർജിക്കൽ ക്വിസ്, ലോഗോസ് ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും   നൽകുകയും ചെയ്തു. ജനറൽ കൺവീനർ ശ്രീ.ജോബ് ആൻ്റണി  സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ഡയറക്ടർ റവ. ഫാ. ജെന്നി കായംകുളത്തുശേരി ആമുഖസന്ദേശം നൽകുകയും ശ്രീ. ഈ. ജെ. ജോസഫ് ഇളപ്പുങ്കൽ നന്ദി അറിയിക്കുകയും ചെയ്തു. പരിപാടികൾക്കു ശ്രീ. സിബിച്ചൻ മുക്കാട്ട്, ശ്രീ. ജോണിക്കുട്ടി സ്കറിയ കോവുകുന്നേൽ, ശ്രീ. പി.ആർ. ജോസഫ് പുതിയവീട്, സി. ചെറുപുഷ്പം എസ് . എ. ബി. എസ് . എന്നിവർ നേതൃത്വം നൽകി.


useful links