ഡെയിലി ബ്രഡ് ബാങ്ക് ജീവകാരുണ്യപദ്ധതിക്കു തുടക്കംകുറിച്ചു

Sunday 02 June 2024

ചങ്ങനാശ്ശേരി: അതിരൂപതയുടെ നവജീവകാരുണ്യ സംരംഭമായ ഡെയിലി ബ്രഡ് ബാങ്ക് പദ്ധതി (ഡി.ബി.ബി) 2024 ജൂൺ 2 ഞായറാഴ്ച അതിരൂപതാകേന്ദ്രത്തിൽ വൈകു ന്നേരം നാലിനു മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. അതിരൂപതയിലെ അർഹരായ കുടുംബങ്ങൾക്കു നേരിട്ടു സഹായമെത്തിക്കുന്ന പദ്ധതിയാണിത്. വൃദ്ധരായ മാതാപിതാക്കൾ മാത്രമുള്ള ദരിദ്രകുടുംബങ്ങൾ, ചികിത്സാച്ചെലവുകൾ മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾ, വിദ്യാഭ്യാസചെലവിനു ബുദ്ധിമുട്ടുന്ന മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾ, ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾ എന്നിവയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 100 കുടുംബങ്ങളെ ഏതാനും വർഷങ്ങളിലേക്കു സഹായിക്കുക എന്നതാണു പദ്ധതി ലക്ഷ്യംവെക്കുന്നത്. അതിരൂപതയുടെ ലൂർദ് മാതാ ഡെയ്ലി ബ്രഡ് ബാങ്ക് വിദ്യാഭ്യാസ- ജീവകാരുണ്യട്രസ്റ്റിൻ്റെ നേതൃത്വത്തിലാണു പദ്ധതിയുടെ നടത്തിപ്പ്.
ട്രസ്റ്റ് രക്ഷാധികാരിയും അതിരൂപതാ സഹായമെത്രാനും മാർ തോമസ് തറയിൽ, അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, അതി രൂപതാ പ്രൊക്യുറേറ്റർ വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഡി.ബി.ബി. ട്രസ്റ്റ് പ്രസിഡന്റ് ഫാ. ആൻ്റണി മൂലയിൽ, ഡി.ബി.ബി. ട്രഷറർ ഫാ. ജോൺ പതാലിൽ, പബ്ലിക് റിലേഷൻസ്-ജാഗ്രതാസമിതി അതിരൂപതാ ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

useful links