ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ NABH ACCREDITATION പ്രഖ്യാപനസമ്മേളനം സംഘടിപ്പിച്ചു

Tuesday 15 February 2022

സാന്തോം ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്.  ആർച്ച്ബിഷപ്  മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ച സമ്മേളനം സംസ്ഥാനസഹകരണവകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്‌ഘാടനം ചെയ്തു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി., ജോബ് മൈക്കിൾ എം. എൽ. എ.,എ. സുധാ കുര്യൻ, സന്ധ്യാ മനോജ്, സോഫിയ ലാലിച്ചൻ, അസി. ഡയറക്ടർമാരായ ഫാ. ജയിംസ് പി. കുന്നത്ത്, ഫാ. തോമസ് പുതിയിടം, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. എൻ. രാധാകൃഷ്ണൻ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. തോമസ് സക്കറിയ, ജനറൽ മാനേജർ എം. ജെ. അപ്രേം, സി. മെറീന എസ്. ഡി., ബിജു ജോസഫ്, ജിജി ജേക്കബ്, പോൾ മാത്യു, ജിതിൻലാൽ ആർ.പി. എന്നിവർ പ്രസംഗിച്ചു. 
 
ഹോസ്പിറ്റൽ മാനേജരും വികാരി ജനറാളുമായ ഫാ. ജോസഫ് വാണിയപ്പുരക്കൽ ആമുഖപ്രഭാഷണം നടത്തി. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത് സ്വാഗതവും അസി. ഡയറക്ടർ ഫാ. മാർട്ടിൻ മുപ്പതിൽചിറ നന്ദിയും രേഖപ്പെടുത്തി. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സെൻറ് തോമസ് ലിവർ സെന്റർ ഉദ്‌ഘാടനംചെയ്തു. ഡോ. ജോജി ബോബൻ, ഡോ. ജിത്തു സാം രാജൻ, ഡോ. മാത്യു പുതിയിടം, ഡോ. മുരളി അപ്പുക്കുട്ടൻ എന്നിവരെ ആദരിച്ചു.  

useful links