മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘർഷങ്ങളാണെന്നു!!! യഥാർത്ഥത്തിൽ നമ്മുടെ സഹോദര്യത്തിനു എന്തെങ്കിലും കുറവുണ്ടോ? കഴിഞ്ഞ രണ്ടാഴ്ചത്തെ സാമൂഹിക ജീവിതത്തിൽ ഇതര മതവിശ്വാസികളുമായുള്ള ബന്ധത്തിൽ എന്തെങ്കിലും സാരമായ വിള്ളലുകൾ വീണതായി നമുക്കനുഭവമില്ല. നമ്മളെല്ലാം ഇന്നും സഹോദര്യത്തിനുവേണ്ടി നിലനിൽക്കുന്നു...അതുതന്നെ ജീവിക്കുന്നു. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനും ആരും ക്ഷതം ഏല്പിച്ചിട്ടില്ല. പിന്നെ എന്താണ് പ്രശ്നം...
ആദരണീയനായ അഭിവന്ദ്യ കല്ലറങ്ങാട്ടുപിതാവ് ഒരു മതവിശ്വാസത്തിനും എതിരായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഉന്നതമായ മാനവിക മൂല്യങ്ങൾക്കുവേണ്ടി എന്നും നിലകൊള്ളുകയും ഇത്തരമതങ്ങളുടെ വിശ്വാസങ്ങളെ പഠനങ്ങളുടെ പിൻബലത്തിൽ ആദരിക്കുകയും ചെയ്യുന്ന ആളാണദ്ദേഹമെന്നും നമുക്കറിയാം. പിന്നെ എന്താണ് പ്രശ്നം?
അദ്ദേഹം തന്റെ ജനങ്ങൾക്ക് നല്കിയ പ്രബോധനത്തിൽ ചില തീവ്രവാദ ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. അത് സ്വീകരിക്കാനോ തിരസ്‌കരിക്കണോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആ ആഹ്വാനം കെട്ടവരാരും ഒരുവിധ സംഘര്ഷങ്ങളിലും ഏർപെട്ടതായി നാം ഇന്നുവരെ കേട്ടുമില്ല. അവരെല്ലാം സ്വസ്ഥമായും ശാന്തമായും ജീവിക്കുന്നു. പിന്നെ എന്താണ് പ്രശ്നം?
പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹരിക്കണമെന്ന് പറയുമ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് കൂടി പറയുക. ഇവിടെ വർഗീയതയല്ല പ്രശ്നം. തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതും.
ഒരു ചെറിയ സാമുദായിക സംഘർഷം പോലുമുണ്ടാകാത്ത വിഷയത്തിൽ, ഇപ്പോഴും സൗഹാർദ്ദത്തോടെ ജനങ്ങൾ ജീവിക്കുന്ന സാഹചര്യത്തിൽ എന്തിനുവേണ്ടി ഈ നാടകങ്ങൾ!!!