ഭരണഘടനാപരമായ അവകാശങ്ങള്‍ ആനുകൂല്യമല്ല: മാര്‍ ജോസഫ് പെരുന്തോട്ടം

Wednesday 16 June 2021

ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ടത് അവകാശമാണെന്നും മറിച്ച് ആനൂകൂല്യമല്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി ഒരുമയോടെ നിലകൊള്ളണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ‘ന്യൂനപക്ഷാവകാശം: സമകാലീന കോടതിവിധിയും പ്രതികരണങ്ങളും’ എന്ന വിഷയത്തിലുള്ള വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. 80:20 അനുപാതം ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നു കണ്ടെത്തിയതുകൊണ്ടാണ് അതു റദ്ദാക്കാന്‍ ഹൈക്കോടതി തയാറായതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
 
അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വിഷയാവതരണം നടത്തി. ഫാ. ജയിംസ് കൊക്കാവയലില്‍, ജിന്‍സ് നല്ലേപ്പറന്പന്‍, അഡ്വ. പി.പി. ജോസഫ്, അഡ്വ. ജോജി ചിറയില്‍, അമല്‍ സിറിയക് ജോസ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളംപറന്പില്‍ മോഡറേറ്ററായിരുന്നു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കി. ഡോ. ഡൊമിനിക് ജോസഫ്, ഡോ. രേഖാ മാത്യൂസ്, ആന്റണി തോമസ് മലയില്‍, റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍, വര്‍ഗീസ് ആന്റണി, ജോസ് ഓലിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

useful links