ചങ്ങനാശ്ശേരി: കുറുമ്പനാടം അസംപ്ഷൻ പള്ളിയിൽ അസംപ്ഷൻ അരീന എന്നപേരിൽ പുതുതായി നിർമിച്ച പാരിഷ് ഹാളിന്റെ ഉദ്ഘാടനവും വെഞ്ചരിപ്പുകർമവും മാർച്ച് 19 രാവിലെ 9.30 നുള്ള പരിശുദ്ധ കുർബാനയെത്തുടർന്ന് അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ശേഷം, ഇടവകവികാരി ഫാ. ഫിലിപ്പ് ഏറ ത്തേടം അധ്യക്ഷനായിരുന്ന സമ്മേളനം മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലിയുടെയും അഭി. പിതാവിൻ്റെ നാമഹേതുക തിരുനാളിന്റെയും ആഘോഷങ്ങ ളുടെ ഭാഗമായി അഭി. മെത്രാപ്പോലീത്ത കേക്ക് മുറിച്ചു.ഫാ. ഫിലിപ്പ് ഏറത്തേടം ആശംസകൾ നേർന്നു. പാരിഷ് കൗൺസിൽ സെക്രട്ടറി റോബിൻ ജെ. പാറത്തോട്ടാൽ സ്വാഗതവും കൈക്കാരനും കൺവീനറുമായ ജോർജ് ജേക്കബ് കാലായിൽ കൃതജ്ഞതയും അറിയിച്ചു.