ഫാ ജേക്കബ് ചക്കാത്ര - സീറോ മലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി, SMYM ഗ്ലോബൽ ഡയറക്ടർ

Wednesday 02 December 2020

കാക്കനാട്: സീറോമലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ഗ്ലോബല്‍ ഡയറക്ടറായും ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജേക്കബ് ചക്കാത്ര  നിയമിതനായി. പാലാ രൂപതാംഗമായ ഫാ. ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി തീര്‍ ന്നതിനെ തുടര്‍ന്നാണ് ഫാ. ജേക്കബ് ചക്കാത്ര നിയമിതനായത്. 2015 മുതല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജനസംഘടനയായ യുവദീപ്തി- എസ് എം വൈ എം ന്‍റെ ഡയറക്ടറായി ബഹു. ചക്കാത്ര അച്ചന്‍ സേവനം ചെയ്തുവരുകയായിരുന്നു. പ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജേക്കബ് ചക്കാത്ര ചങ്ങനാശ്ശേരി അതിരൂപതയിലെ തെള്ളകം പുഷ്പഗിരി, കോട്ടയം ലൂര്‍ദ്ദ്, അയര്‍ക്കുന്നം, ചാഞ്ഞോടി, കുമാരനല്ലൂര്‍ ഇടവകകളിലും, കെ.സി.എസ്.എല്‍ .ന്‍റെ അസി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ചമ്പക്കുളം സെന്‍റ് മേരീസ് ബസിലിക്കാ ഇടവകാംഗമായ ജേക്കബച്ചന്‍ ചക്കാത്ര ജോസഫ് തോമസ് - മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ബിജു തോമസ്, രഞ്ചന്‍ തോമസ്.
ചങ്ങനാശ്ശേരി അതിരൂപത കുടുബത്തിന്റെ അഭിനന്ദനങ്ങളും... പ്രാർത്ഥന ആശംസകളും നേരുന്നു.

useful links