ചങ്ങനാശ്ശേരി: അതിരൂപതയുടെ നിയുക്തമെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയലിന്റെ സ്ഥാനാരോഹണതിരുക്കർമങ്ങൾക്കും പൊതുസമ്മേളനത്തിനുമാ യുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബർ 2 രാവിലെ 11.30ന് അതിരൂപതാകേന്ദ്രത്തിൽ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ നിർവഹിച്ചു. ഫാ. തോമസ് കറുകക്കളം, ഫാ. ജയിംസ് കൊക്കാവയലിൽ, അതിരൂപതാ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, സന്യസ്ത-അല്മായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് അതിരൂപതാകേന്ദ്രത്തിലെ കോൺഫെറൻസ് ഹാളിൽ പത്രസമ്മേളനവും നടത്തപ്പെട്ടു.