ബഹുമാനപ്പെട്ട സേവ്യർ കുന്നിപ്പറമ്പിലച്ചന് ചങ്ങനാശ്ശേരി അതിരൂപതയുടെ ആദരാഞ്ജലികൾ.

Tuesday 31 August 2021

ബഹുമാനപ്പെട്ട സേവ്യർ കുന്നിപ്പറമ്പിലച്ചന് ചങ്ങനാശ്ശേരി അതിരൂപതയുടെ ആദരാഞ്ജലികൾ. 

മൃതസംസ്കാരം 2021 സെപ്തംബർ 2 വ്യാഴാഴ്ച രാവിലെ 10 ന് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ എന്നിവരുടെ കാർമികത്വത്തിൽ ചങ്ങനാശ്ശേരി മെത്രപ്പോലിത്തൻ പള്ളിയിൽ. ചങ്ങനാശ്ശേരി കുന്നിപ്പറമ്പിൽ ഫ്രാൻസീസ്-റോസമ്മ ദമ്പതികളുടെ മകനായ കുന്നിപ്പറമ്പിലച്ചൻ 1964 ഡിസംബർ 1 ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.  സേവ്യർ അച്ചൻ മെത്രപ്പോലിത്തൻ പള്ളിയിൽ സഹവികാരിയായും കണയങ്കവയൽ , പുളിക്കൽക്കവല, മാമ്പുഴക്കരി, കരുണാപുരം, ളായിക്കാട്, ആര്യങ്കാവ്, രാജാക്കൂപ്പ് ഇടപ്പാളയം, വെഞ്ചേമ്പ്, മീൻകുളം, താഴത്തങ്ങാടി, വെളിയനാട് സൗത്ത്, കുമരകം സൗത്ത്, കിടങ്ങറ, പനയമ്പാല, വായ്പ്പൂര് ന്യൂ, കട്ടച്ചിറ, പായിപ്പാട് ലൂർദ്ദ്, ചേപ്പുംപാറ, രാജമറ്റം, തടിയൂർ എന്നീ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


useful links