Diocesan News & Updates

Home / News Detail

ചങ്ങനാശ്ശേരിയിൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ.

Tuesday, 24 February 2026
News Image
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷനിൽ വലിയ ജന പങ്കാളിത്തമാനുള്ളത്. ആദ്യ ദിനം മേജർ ആർച്ച് ബിഷപ് എമരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിച്ചു. തുടർന്ന് തിരി തെളിയിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് വചനസന്ദേശം നൽകി. അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് എല്ലാവരെയും സ്വാഗതം ചെയ്തു.  ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി.