പുതിയകടയുടെ വെഞ്ചരിപ്പുകര്മവും ഉദ്‌ഘാടനവും

Saturday 03 February 2024

ചങ്ങനാശ്ശേരി: സെന്റ് ജോസഫ് ഓർഫനേജ് പ്രസ്സ് & ബുക്ക്സ്റ്റാളിന്റെ ശതാബ്‌ദിവർഷത്തിൽ പുതിയകടയുടെ വെഞ്ചരിപ്പു കര്മവും ഉദ്‌ഘാടനവും ഇന്നു വൈകുന്നേരം 5 മണിക്ക് അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഇപ്പോഴത്തെ കടയോടുചേർന്നുണ്ടായിരുന്ന സെന്റ് മേരീസ്‌ കെട്ടിടത്തിലാണ് പുതിയകട തുറന്നിരിക്കുന്നത്. ഐക്കൺ ഗ്യാലറി, എൽ.ഇ.ഡി. ഫ്രെയിംസ്, ട്രോഫികൾ, മെമന്റോകൾ, ഓഫീസ് & സ്റ്റേഷനെറി വസ്‌തുക്കൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വൈദികരും, സ്റ്റാഫ് അംഗങ്ങളും മറ്റു പ്രമുഖവ്യക്തികളും പ്രസ്‌തുത കർമങ്ങളിൽ പങ്കുചേർന്നു.


useful links