സെന്റ് ജോസഫ് പ്രസ്സ് ശതാബ്ദിയാഘോഷങ്ങൾക്കു തുടക്കംകുറിച്ചു
Saturday 27 May 2023
ചങ്ങനാശേരി: സെന്റ് ജോസഫ് ഓർഫനേജ് പ്രസ്സിന്റെ ശതാബ്ദിയാഘോഷങ്ങൾക്കു തുടക്കം കുറിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്ന സമ്മേളനം മുൻ വത്തിക്കാൻ പ്രതിനിധി മാർ ജോർജ് കോച്ചേരി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ശതാബ്ദിവർഷത്തിന്റെ ലോഗോ പ്രകാശനം മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോ ലീത്ത നിർവഹിച്ചു. അതിരൂപതാ വികാരി ജനറാൾമാരായ വെരി റവ. ഫാ. ജോസഫ് വാണിയ പ്പുരക്കൽ, വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ എന്നിവർ യഥാക്രമം ശതാബ്ദി കർമ പദ്ധതി വിവരണവും ശതാബ്ദിയോടനുബന്ധിച്ചു കുട്ടികൾക്കുവേണ്ടി മധ്യസ്ഥൻ ബുക്സ് പ്രസി ദ്ധീകരിച്ച ചിത്രകഥപുസ്തക പ്രകാശനവും നടത്തി. മുൻ പ്രസ്സ് മാനേജരായ റവ. ഫാ. മാത്യു പടി ഞ്ഞാറേക്കുറ്റ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. എന്നിവർ ആശംസകളറിയിച്ചു സംസാ രിച്ചു. ഇപ്പോഴത്തെ പ്രസ്സ് മാനേജർ റവ. ഫാ. ജോസഫ് കായംകുളത്തുശ്ശേരി സ്വാഗതവും ശ്രീ. ജോർജുകുട്ടി കാരക്കശ്ശേരി കൃതജ്ഞതയുമറിയിച്ചു.