പാപ്പായുടെ മാൾട്ടാ സന്ദർശനം 2022 ഏപ്രിലിൽ (ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്തോലിക പര്യടനം)

Friday 11 February 2022

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി വ്യാഴാഴ്‌ച (10/02/22) പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലൂടെയാണ് ഈ വിവരം നല്കിയത്.

മാൾട്ടയുടെ പ്രസിഡൻറിൻറെയും അധികാരികളുടെയും പ്രാദേശിക സഭയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാൻസീസ് പാപ്പാ അന്നാട്ടിലെത്തുക.

ല വല്ലേത്ത, റബാത്ത്, ഫ്ലൊറിയാന, ഗോത്സൊ ദ്വീപ് (La Valletta, Rabat, Floriana Gozo)  എന്നിവിടങ്ങളാണ് പാപ്പായുടെ സന്ദർശന വേദികൾ മാൾട്ടയിൽ.  


useful links