നമ്മുടെ അതിരൂപതാംഗവും പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ ഇടവകാംഗവുമായ വലിയവീട്ടിൽ ബഹു. ജോർജ് അച്ചൻ
നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർഥനകളിൽ അച്ചനെ പ്രത്യേകം ഓർക്കാം.
മൃതസംസ്കാരകർമങ്ങളുടെ സമയക്രമം:
11.07.2024 (വ്യാഴം)
03.00 pm - 03.10 pm: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ മോർച്ചറിയിൽ പൊതുദർശനം
04.00 pm: പുളിങ്കുന്നിലുള്ള സഹോദരൻ തോമസ് ജോർജ് (ബേബിച്ചൻ) വലിയവീട്ടിലിന്റെ ഭവനത്തിൽ പൊതുദർശനം
12.07.2024 (വെള്ളി)
09.00 am: മൃതസംസ്കാരകർമങ്ങളുടെ ഒന്നാം ഭാഗം പുളിങ്കുന്നിലുള്ള സഹോദരൻ തോമസ് ജോർജ് (ബേബിച്ചൻ) വലിയവീട്ടിലിന്റെ ഭവനത്തിൽ
10.00 am: മൃതസംസ്കാരകർമങ്ങളുടെ രണ്ടാം ഭാഗം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ
10.30 am: പരിശുദ്ധ കുര്‍ബാന
11.45 am: സമാപനകർമങ്ങൾ