സഭാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് സീറോ മലബാർ മീഡിയ കമ്മീഷൻ

Tuesday 25 January 2022

വത്തിക്കാന്റേത് എന്ന് തോന്നിപ്പിക്കുന്ന  വ്യാജ ലിങ്കിനെതിരെ  ജാഗ്രതപുലർത്തണമെന്ന പത്രക്കുറിപ്പിറക്കി   സീറോ മലബാർ  മീഡിയ കമ്മീഷൻ. ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കാൻ വത്തിക്കാൻ തത്വത്തിൽധാരണയായി' എന്ന ശീർഷകത്തിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും  പ്രസ്തുത കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിശകലനങ്ങളും ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണന്നും പത്രക്കുറിപ്പിൽ പറയുന്നു.     സീറോമലബാർസഭയുടെ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും സിനഡു തീരുമാനപ്രകാരം ഇപ്പോൾ അർപ്പിക്കുന്നതാണ് സഭയുടെ കുർബാനക്രമമെന്നും  അതിനു വിരുദ്ധമായ ഒരു തീരുമാനവും വത്തിക്കാൻ സ്വീകരിച്ചിട്ടില്ലന്നും  സീറോ മലബാർ  മീഡിയ കമ്മീഷൻ  സെക്രട്ടറി ഫാ. അലക്സ്  ഓണംപള്ളി ഒപ്പുവച്ച പത്രക്കുറിപ്പിൽ പറയുന്നുണ്ട്.    പരാമർശവിധേയമായ കുറിപ്പിന്റെ അവസാനം നല്കിയിരിക്കുന്ന വത്തിക്കാന്റേതെന്ന് തോന്നിപ്പിക്കുന്ന ലിങ്ക് വ്യാജമാണ് , അതുകൊണ്ട്   ഇക്കാര്യത്തിൽ സഭാംഗങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തണമെന്നും   ഓര്മിപ്പിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്
 

useful links