മാർ ജോസഫ് പെരുന്തോട്ടം ദുരിതാശ്വാസ മേഖലകൾ സന്ദർശിച്ചു.

Wednesday 20 October 2021

ചങ്ങനാശ്ശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം  ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ച് അവശ്യസാധനങ്ങൾ കൈമാറി. കൂട്ടിക്കൽ കാവാലിയിലുണ്ടായ ഉരുൾപ്പൊട്ടലിൽ  6 പേർ മരണപ്പെട്ട സ്ഥലം സന്ദർശിക്കുകയും കബറിടത്തിൽ ഒപ്പീസുചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു. കാവാലി ​ഗ്രാമം ‍ഹൃദയ വേദനയോടെയാണ് ഇവരുടെ മൃതസംസ്കാര കർമ്മത്തിൽ പങ്കെടുത്തത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെയും സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെയും കാർമ്മികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. മൂന്നു കുട്ടികൾ അടക്കമുള്ള ആറു പേരുടെയും മൃതദേഹങ്ങൾ പള്ളിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ അനേകരാണ് ദൈവാലയത്തിലെത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശവാസികളെയൊക്കെ ദുതിരാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയതിനാൽ അയൽവാസികൾക്കെല്ലാവർക്കും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. എങ്കിലും ഇവർക്ക് യാത്രാമൊഴിയേകാൻ നാടാകെ എത്തിച്ചേർന്നിരുന്നു.


useful links