ചങ്ങനാശേരി: 134-ാമത് അതിരൂപതാ ദിനം ലളിതമായ ചടങ്ങുകളോടെ മെയ് 20 വ്യാഴാഴ്ച ഓൺലൈൻ പ്ലാറ്റഫോമിൽ ആചരിക്കും. രാവിലെ ഒൻപതു മുപ്പതിന് ആരംഭിക്കുന്ന മീറ്റിംഗിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത മെത്രാൻ ഗീവര്ഗീസ് മാർ അപ്രേം ഉദ്‌ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകും. കേരള ഐ.ടി. പാര്‍ക്‌സ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ എം.തോമസ് മുഖ്യ പ്രഭാഷണം നടത്തും.
അതിരൂപതാദിനത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ്, അതിരൂപതയുടെ കോവിഡ് പ്രതിരോധ പാക്കേജ് തുടങ്ങിയവ മാര്‍ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിക്കും.
അവാര്‍ഡ് സമര്‍പ്പണം, വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവരെ ആദരിക്കല്‍, പുതിയ ഇടവകകളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയും പിതാവ് നിര്‍വ്വഹിക്കും.
പരിപാടികള്‍ക്ക് വികാരി ജനറാള്‍മാരായ വെ. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, വെ. റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സിലര്‍ വെ. റവ. ഡോ. ഐസക് ആലഞ്ചേരി, പ്രൊക്കുറേറ്റര്‍ വെ. റവ. ഫാ. ചെറിയാന്‍ കാരികൊമ്പില്‍, കോര്‍ഡിനേറ്റേഴ്‌സ് റവ. ഫാ. ജെന്നി കായംകുളത്തുശേരി, റവ. ഫാ. സിനു വേളങ്ങാട്ടുശേരി, പി.ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡൊമിനിക് വഴീപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സൂം പ്‌ളാറ്റ് ഫോമിലൂടെയും അതിരൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലായ മാക് ടിവി വഴിയും പരിപാടികളുടെ തത്സമയ സംപ്രേക്ഷണം നടത്തും. MAACTV LIVE Link - https://youtu.be/d2ozy1VqHiU