ചങ്ങനാശ്ശേരി: സെന്റ് ജോസഫ് പ്രസ്സ് കെയ്സ് ബൈന്റിങ് യൂണിറ്റിന്റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും ഇന്നുരാവിലെ 10 മണിക്ക് അപ്പസ്തോലിക് നുൻഷ്യോ എമെരിത്തൂസ് ആര്‍ച്ചുബിഷപ് ജോർജ് കോച്ചേരിപിതാവ് ചങ്ങനാശ്ശേരി സെന്റ് ബർക്മൻസ് കോളേജിനടത്തുള്ള ബൈന്റിങ് യൂണിറ്റിൽ നിർവ ഹിച്ചു. പ്രസ്സ് മാനേജർ ഫാ. ജോസഫ് കായംകുളത്തുശ്ശേരി, പ്രസ്സ് അസിസ്റ്റന്റ് മാനേജർ ഫാ. ചെറിയാൻ കക്കുഴി, മറ്റു വൈദികർ എന്നിവരും പ്രസ്സ് സ്റ്റാഫും പ്രസ്തുത കർമങ്ങളിൽ സന്നിഹിതരായിരുന്നു.