ചങ്ങനാശേരി അതിരൂപതയിൽ പരോഹിത്യ ദാന സ്വീകരണം

Saturday 26 December 2020

ചങ്ങനാശേരി:  ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ പരോഹിത്യ ദാന സ്വീകരണം ഡിസംബർ 26 നു ആരംഭിക്കുന്നു. ഈ വര്ഷം എട്ടു മ്ശംശാനാമാർ ആണ് മ്ശിഹായുടെ പുരോഹിതരായി തിരുപ്പട്ടം സ്വീകരിക്കുന്നത്. പറാൽ, കൊടുപ്പുന്ന, ചേന്നങ്കരി, തായങ്കരി, തിരുവനന്തപുരം, വെരൂർ, തോട്ടക്കാട്, കുറുമ്പനാടം എന്നീ ഇടവകകളിൽ ആണ് തിരുപ്പട്ട സ്വീകരണങ്ങൾ നടക്കപ്പെടുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ആണ് തിരുപ്പട്ട സ്വീകരണശുശ്രുഷകൾ നടക്കപ്പെടുന്നത്. ജനുവരി പന്ത്രണ്ടാം തീയതിയാണ് ഈ വർഷത്തെ അവസാന തിരുപ്പട്ട സ്വീകരണം നടക്കപ്പെടുന്നത്. തിരുപ്പട്ട സ്വീകരണ ശുശ്രുഷകൾ ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക YouTube ചാനൽ ആയ MAACTV യിൽ ലൈവ് ആയി ലഭിക്കുന്നതായിരിക്കും. YouTube Link Susbcribe - https://www.youtube.com/channel/UCKCefvOOQ8KTyNscMeuo4Fg/videos - ചെയ്തു പ്രാർത്ഥനയോടെ കാത്തിരിക്കാം. ചങ്ങനാശേരി അതിരൂപതയിൽ പരോഹിത്യ ദാനം സ്വീകരിക്കുന്ന എല്ലാ മ്ശംശാനാമാർക്കും അതിരൂപതാ കുടുംബത്തിന്റെ പ്രാർത്ഥിന ആശംസകൾ നേരുന്നു.


useful links