പൊന്തിഫിക്കൽ ഇന്‍സ്റ്റിറ്റ്യൂട് ഫോര്‍ ഫോറിന്‍ മിഷന്‍ (പി.ഐ.എം.ഇ.) സമൂഹാംഗവും ആന്ധ്രാ പ്രദേശിലെ കുർനൂൽ രൂപതയുടെ മുന്‍ അധ്യക്ഷനുമായ മാർ മാത്യു ചെരിയൻകുന്നേൽ കാലം ചെയ്തു. ഏലൂർ പി.ഐ.എം.ഇ. ഹൗസിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. 1930 സെപ്റ്റംബർ 23ന് കോട്ടയം ജില്ലയിലെ കടയനിക്കാട് ഗ്രാമത്തിൽ പരേതരായ ജോർജ് - ഏലി ദമ്പതികളുടെ 12 മക്കളിൽ നാലാമനായി ജനനം. പി.ഐ.എം.ഇ. സന്യാസസഭയിൽ അംഗമായ അദ്ദേഹം 1962 ഏപ്രിൽ 28ന് പൗരോഹിത്യം സ്വീകരിച്ചു.
1976 മെയ് 31ന് ആന്ധ്രപ്രദേശിലെ നൽഗോണ്ട രൂപതയുടെ പ്രഥമ മെത്രാനായി കാർഡിനൽ ദുരൈസ്വാമി സൈമൺ ലൂർദുസ്വാമിയാൽ നിയമിതനായി. 1977 മെയ് 3ന് മെത്രാഭിഷേകം നടന്നു. 1986 ഡിസംബർ 22 ന് കുർനൂൽ രൂപതയുടെ മെത്രാനായി നിയമിതനായി 18 വർഷത്തെ രൂപതാ സേവനത്തിനു ശേഷം 1991 ജൂലൈ 16 ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു. മൃതസംസ്കാരം ഏപ്രില്‍ 1നു ഏലൂർ അമലോത്ഭവ കത്തീഡ്രല്‍ ദേവാലയസെമിത്തേരിയില്‍ നടക്കും.
സഹോദരങ്ങൾ: സിസ്റ്റർ മേരി ജോർജ് (വടക്കാഞ്ചേരി), സി.ജി. ജോർജ് (കോഴിക്കോട്), സി.ജി. ജെയിംസ് (കടയനിക്കാട്), സി.ജി. ജോൺ (ചേർപ്പുങ്കൽ), പ്രഫ. ഡോ. റോസമ്മ ജേക്കബ് കുന്നപ്പള്ളി (ചിറക്കടവ്), പരേതരായ ഫാ. തോമസ് ചെരിയൻകുന്നേൽ (വെല്ലൂർ), ഫാ. ജോസഫ് ചെരിയൻകുന്നേൽ (വിശാഖപട്ടണം), പ്രഫ സി.ജി. ഫിലിപ്പ് (ചേർപ്പുങ്കൽ), സിസ്റ്റർ എലിസബത് ജോർജ്, പ്രഫ. സി.ജി. മാനുവേൽ (മുളന്തുരുത്തി).