ചങ്ങനാശ്ശേരി: ഈശോമ്ശിഹായുടെ ജനനത്തിന്റെ 2025-ാം ജൂബിലിവർഷത്തിൻ്റെ അതിരൂപതാതലത്തിലുള്ള ഉദ്ഘാടനം 2024 ഡിസംബർ 29നു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ കർദിനാൾ മാർ ജോർജ് കൂവക്കാട് തിരിതെളിച്ചു നിർവഹിച്ചു.
അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയിൽ മാർ സ്ലീവാ പ്രതിഷ്ഠിച്ചു ജൂബിലിപ്രാർഥന, പരിശുദ്ധ കുർബാന എന്നിവയ്ക്കു കാർമികത്വംവഹിച്ചു. അതിരൂപതയുടെ മെട്രോപ്പോലീറ്റൻ എ മെരിത്തൂസ് അഭി. മാർ ജോസഫ് പെരുന്തോട്ടം ജൂബിലിയുടെ സന്ദേശം നൽകി. അതിരൂപതാ സിഞ്ചെള്ളൂസുമാർ, മെത്രാപ്പോലീത്തൻ പള്ളി വികാരി, സഹവികാരിമാർ, ഡിപ്പാർട്ടു മെന്റുകളുടെ അതിരൂപതാ ഡയറക്ടർമാർ, ചെത്തിപ്പുഴ സി.എം.ഐ.-വാഴപ്പള്ളി ഗത്സേമനി കപ്പൂച്ചിൻ ആശ്രമങ്ങളുടെ സുപ്പീരിയേഴ്സ് എന്നിവർ പരിശുദ്ധ കുർബാനയ്ക്കു സഹകാർമികരായിരുന്നു