ചങ്ങനാശ്ശേരി അതിരൂപതയിലെ അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതനിൽ 2022 ഫെബ്രുവരി 13 ന് ഉച്ചകഴിഞ്ഞ് 2.30 ന് 4 ബാച്ചുകളിലായി 59 പേർ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായിൽനിന്നും ബിരുദവും (BA RSc) ബിരുദാനന്തര ബിരുദം (MA RSc) ഏറ്റുവാങ്ങി.
കൂടാതെ ഒരു വർഷത്തെ ദൈവശാസ്ത്ര കോഴ്‌സ് പൂർത്തിയാക്കിയ 16 പേർക്ക് ഡിപ്ലോമയും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ മാർത്തോമ്മാ വിദ്യാനികേതൻ ഡയറക്ടർ ബഹു. ഫാ.ഡോ.തോമസ് കറുകക്കളം ഏവർക്കും സ്വാഗതo ആശംസിക്കുകയും, കോട്ടയം പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ബഹു. ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സന്ദേശം നൽകുകയും വികാരി ജനറാൾ ബഹു. ഫാ.ഡോ.തോമസ് പാടിയത്ത്, മാർത്തോമ്മാ വിദ്യാനികേതൻ മുൻഡയറക്ടർ ബഹു. ഫാ.ഡോ.ജോസഫ് കൊല്ലാറ, പൂർവ്വവിദ്യാർത്ഥി അഡ്വ.തോമസ് സെബാസ്റ്റ്യൻ വൈപ്പിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. മാർത്തോമ്മാ വിദ്യാനികേതൻ കോ-ഡയറക്ടർ ബഹു. ഫാ.ജയിംസ് കൊക്കാവയലിൽ നന്ദിയും അറിയിച്ചു. സഭാ ആന്തത്തോടെ 5.30 ന് സമ്മേളനം അവസാനിച്ചു. ഡോ.റെജിമോൾ ആലഞ്ചേരി, ജോസഫ് കെ. കുന്നത്ത്, റീജൻറ് ബ്രദർ എബിസൺ, ലൗലി ജോസഫ്, മി. എനോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.