അതിരൂപതാ ദളിത് കത്തോലിക്കാ മഹാജനസഭ (DCMS) ഓഫീസിന്റെ വെഞ്ചരിപ്പുകർമം

Wednesday 16 August 2023

നവീകരണം പൂർത്തിയാക്കിയ അതിരൂപതാ ദളിത് കത്തോലിക്കാ മഹാജനസഭ (DCMS) ഓഫീസിന്റെ വെഞ്ചരിപ്പുകർമം 2023 ഓഗസ്റ്റ് 14 രാവിലെ 11 മണിക്ക് അഭി. മാർ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. ഷംഷാബാദ് രൂപത സഹായമെത്രാൻ അഭി. മാർ തോമസ് പാടിയത്ത്, പെരിയ ബഹു. വികാരി ജനറാളച്ചന്മാർ, അതിരൂപതാ ചാൻസിലർ പെരിയ ബഹു. ഐസക് ആലഞ്ചേരി, അതിരൂപതാ പ്രൊക്യൂറേറ്റർ പെരിയ ബഹു. ചെറിയാൻ കാരിക്കൊമ്പിൽ, DCMS അതിരൂപതാ ഡയറക്ടർ ഫാ. ജോൺ വടക്കേകളം, അതിരൂപതയിലെ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഡയറക്ടർ അച്ചന്മാർ, DCMS അതിരൂപതാ പ്രസിഡന്റ് ഡോ. സിജോ ജേക്കബ്, സെക്രട്ടറി ഇൻ ചാർജ് മാത്യു ജോസഫ്, വിവിധ അതിരൂപതാ ഭാരവാഹികൾ, കമ്മറ്റിയംഗങ്ങൾ, മുതിർന്ന മുൻ ഭാരവാഹികൾ, ഫൊറോന, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

useful links