ചങ്ങനാശേരി അതിരൂപതയിലെ ദിവംഗതരായ വൈദികരെ അനുസ്‌മരിച്ചു

Saturday 09 April 2022

 

നമ്മുടെ അതിരൂപതയ്ക്കുവേണ്ടി 1887 മുതൽ അതിരൂപതയിലും ലോകത്തിലെ വിവിധ സ്ഥലങ്ങളിലുമായി ശുശ്രൂഷചെയ്‌ത്‌ മരണംപ്രാപിച്ച വൈദികരുടെ അനുസ്‌മരണം സെൻറ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിൽ നടന്നു. വി. കുർബാനയ്ക്കും അനുസ്‌മരണ ശുശ്രൂഷകൾക്കും അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നേതൃത്വം നൽകി. സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ, വികാരി ജനറാളന്മാരായ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ, വെരി റവ. ഡോ. തോമസ് പാടിയത്ത്, ചാൻസലർ വെരി റവ. ഡോ. ഐസക് ആലഞ്ചേരി, പ്രൊക്യൂറേറ്റർ വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, മെത്രാപ്പോലീത്തൻ ദേവാലയവികാരി വെരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, റവ. ഫാ. സജി പ്ലാപ്പള്ളിൽ MST, റവ. ഫാ. മാർട്ടിൻ നൈനാപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു.  


useful links