മേരി ക്യൂൻ ഓഫ് മിഷൻ: എം.എസ്.ടിയുടെ നാലാമത്തെ മിഷൻ

Tuesday 05 April 2022

സീറോ മലബാർ സഭയുടെ പ്രേക്ഷിത മുന്നണിയായ എം.എസ്.ടിയുടെ നാലാമത്തെ മിഷൻ റിജിയനായ മേരി ക്യൂൻ ഓഫ് മിഷൻ ഡൽഹിയുടെ ഉദ്ഘാടനം ഈ മാസം 22ന് ഫരീദാബാദ് രൂപത ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാൻറെ സാന്നിധ്യത്തിൽ എം.എസ്.ടി. ഡയറക്ടർ ജനറൽ റവ. ഫാ ആന്റണി പെരുമാനൂർ നിർവഹിക്കും. കഴിഞ്ഞ 54ലധികം വർഷങ്ങളായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് എം.എസ്.ടി വൈദികർ. ഇതിന്റെ ഭാഗമായണ് പുതിയ റീജിയൻ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
 
മേരി ക്യൂൻ ഓഫ് മിഷന്റെ കീഴിൽ ഉത്തർപ്രദേശ്, ഡൽഹി, ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ് പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളിലായി പതിനാലോളം മിഷൻ സെന്ററുകളിലായി 34 ഓളം എം.എസ്.ടി വൈദികർ സേവനമനുഷ്ഠിക്കുന്നുണ്ട്. ആതുരശുശ്രൂഷകളും, നേരിട്ടുള്ള സുവിശേഷപ്രഘോ ഷണത്തിനുമാണ് വൈദികർ പ്രാധാന്യം നൽകുന്നത്. രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട് സ്‌കൂളുകളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും ഇതോടൊപ്പംതന്നെ നടത്തുന്നു. മേരി ക്യൂൻ മിഷന്റെ പ്രഥമ റീജണൽ ഡയറക്ടറായി ഫാ. സന്തോഷ് ഓലപുരയ്ക്കലിനെയും കൗൺസി ലർമാരായി ഫാ.എബിൻ കൊച്ചുപുരയ്ക്കൽ, ഫാ. ജോസഫ് കരോടൻ, എന്നിവരെയും തെരഞ്ഞെടുത്തു.

useful links