പന്തളം: പന്തളം ദനഹാപ്പള്ളിയുടെ കൂദാശാകർമം 2023 സെപ്റ്റംബർ 9 ഉച്ചകഴിഞ്ഞ് അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഡോ. ജയിംസ് പാലക്കൽ, തുരുത്തി കാനാ - ജോൺ പോൾ സെക്കന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാരേജ് & ഫാമിലി സയൻസസ് മുൻ ഡയറക്ടർ റവ. ഡോ. ജോസ് ആലഞ്ചേരി, ആലപ്പുഴ സഹൃദയ ഹോസ്‌പിറ്റൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. ആന്റോ പെരുമ്പള്ളിത്തറ എന്നിവർ സഹകാർമികരായിരുന്നു.
2023 സെപ്റ്റംബർ 10 രാവിലെ 7.30 ന് അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ പുതിയ ദൈവാലയത്തിൽ പരിശുദ്ധ കുർബാനയർപ്പണവും കുട്ടികളുടെ ആഘോഷമായ വി. കുർബാനസ്വീകരണവും പരി. കന്യാമറിയം, വി. സെബസ്ത്യാനോസ് സഹദാ എന്നിവരുടെ കുരിശടികളുടെയും കൊടിമരത്തിന്റെയും വെഞ്ചരിപ്പുകർമവും നിർവഹിച്ചു. ഇപ്പോഴത്തെ വികാരി ഫാ. ഫ്രാൻസിസ് പുല്ലുകാട്ട്, മുൻ വികാരിയും അതിരൂപതാ CARP ഡയറക്ടറുമായ ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. ജോസഫ് നരിതുരുത്തേൽ എന്നിവർ സഹകാർമികരായിരുന്നു.