കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി അപ്പസ്തോലിക് നുൺഷ്യോയെത്തി

Wednesday 20 April 2022

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾ ജിറേല്ലി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു ജന്മദിനാശംസകൾ നേർന്നു. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തിയാണ് മാർ ആലഞ്ചേരിയെ സന്ദർശിച്ചത്.
 
ഇന്നലെയായിരുന്നു കർദിനാൾ മാർ ആലഞ്ചേരിയുടെ 77-ാം ജന്മദിനം. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, കൂരിയയിലെ വൈദികർ എന്നിവരും ഒപ്പമുണ്ടായിരുന്നു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനായി കേരള ത്തിലെത്തിയതാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി.

useful links