ഇളങ്ങുളം സെൻ്റ് മേരീസ് ഇടവാകാംഗവും, ചെങ്ങനാശ്ശേരി അതിരൂപതയിലെ വൈദീകനമായ ബഹുമാനപ്പെട്ട തോമസ് ഇരുപ്പക്കാട്ട് മറ്റപ്പള്ളിൽ അച്ചൻ ഇന്ന് (19-11-20 - വ്യാഴം) 2p.m ന് നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 മണിക്ക് ഇളങ്ങുളത്തെ ദവനത്തിൽ ആരംഭിക്കുo.10.30 ന് ഇടവകപ്പള്ളിയിൽ വി.കുർബാന, തുടർന്ന് മൃതസംസ്ക്കാരം. വെള്ളിയാഴ്ച 2 pm നു ചെത്തിപ്പുഴ ആശുപത്രിയിൽ ഒപ്പീസ് ചൊല്ലിയ ശേഷം ആയിരിക്കും ഭൗതികദേഹം ഇളങ്ങുളത്തേക്ക് കൊണ്ടുപോവുക.
1937 ജൂലൈ ഇരുപതാം തീയതി ഇരുപ്പക്കാട്ട് മറ്റപ്പള്ളിൽ തോമസിൻ്റെയും അന്നയുടേയും മകനായി ജനിച്ചതോമസച്ചൻ ചെങ്ങളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ,1953 ൽ ചെങ്ങനാശ്ശേരി സെൻ്റ് തോമസ് മൈനർ സെമിനാരിയിൽ വൈദീക പഠനത്തിനായി ചേർന്നു.സെൻറ്റ് ബർക്കു മാൻ സ് കോളേജിൽ നിന്ന് ബിരുദ പഠനത്തിന് ശേഷം ആലുവാ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് വൈദീക പരിശീലനം പൂർത്തിയാക്കി 1964 മാർച്ച് 12-ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്ന് പൗരോഹിത്യം സികരിക്കുകയും, മാർച്ച് 14 ന് ഇളങ്ങുളം സെൻ്റ് മേരീസ് ദൈവാലയത്തിൽ പ്രഥമ ദീവ്യബലി അർപ്പിക്കുകയും ചെയ്തു. ലൈബ്രറി സയൻസിൽ ബിരുധം നേടിയ അച്ചൽ SB കോളേജിൽ 27 വർഷം ലൈബ്രേറിയനായും സഹ്യദയ, ന്യൂമാൻ, സെൻ്റ് തോമസ്, ലിറ്റിൽ ഫ്ലവർ ,സെൻ്റ് ജോസഫ് എന്നീ ഹോസ്റ്റലുകളിലെ വാർഡനായും സേവനം ചെയ്തിട്ടുണ്ട്. 1970 മുതൽ 1975 വരെ ചെങ്ങനാശ്ശേരി രൂപതാ പ്രീസ്റ്റ് പ്രോവിഡൻ്റ് ഫണ്ട് സെക്രട്ടറിയായും, 1975 മുതൽ 1977 വരെ സെനറ്റ് സെക്രട്ടറിയായും സേവനം ച്ചെയ്തിട്ടുണ്ട്. 1985 മുതൽ 1992 വരെ ഓൾ കേരളാ കോളേജ് ലൈബ്രേറിയൻസ് അസോസിയേഷൻ പ്രസിഡൻ്റായും സേവനം ച്ചെയ്തിരുന്നു. അന്വേഷണങ്ങൾ, സത് മാർഗ്ഗത്തിൻ്റെ അടിസ്ഥാനം, ക്രിസ്തുവിജ്ഞാനീയം, തുടങ്ങി വിവിധ ഗ്രത്ഥങ്ങളും എഴുതിയിട്ടുണ്ട്. അന്വേഷണങ്ങൾ എന്ന ഗ്രത്ഥം കോളേജിലെ പഠനവിഷയ ഗ്രത്ഥമായി തിരഞ്ഞെടുത്തിരുന്നു. SB കോളേജിലെ മതബോധന അധ്യാപകൻ കൂടി ആയിരുന്നു. ബഹുമാനപ്പെട്ട തോമസ് അച്ചൻ ളായിക്കാട്, വായ്പൂര് പുത്തൻപള്ളി, അരുവിക്കുഴി, ചെറുവാണ്ടൂർ, മാമ്മൂട്, രാജമറ്റം, കരിമ്പനക്കുളം എന്നീ ഇടവകകളിൽ വികാരി ആയി സേവനം ച്ചെയ്തിട്ടുണ്ട്. കൂടാതെ കുന്നംന്താനം ദൈവപരിപാലന ഭവനിലെ ചാപ്ളയിനായി ഏതാനും വർഷം സേവനം ചെയ്തിരുന്നു. ഏതാനും വർഷങ്ങളായി അച്ചൻ ചെങ്ങനാശ്ശേരി അതിരൂപതയുടെ ഇത്തിത്താനത്തുള്ള വൈദീക മന്നിരത്തിൽ വിശ്രമജീവിതം നയിച്ച് വരിക ആയിരുന്നു.
അച്ചൻ്റെ സഹോദരങ്ങൾ പരേതരായ ഫാദർ മാത്യൂ മറ്റപ്പള്ളിൽ പള്ളാട്ടയിൻ സഭ തിരുവനന്തപുരം, MT ജോസഫ് മറ്റപ്പള്ളിൽ ഇളം ങ്ങുളം, MT ഫിലിപ്പ് MA ,SDകോളേജ് കാഞ്ഞിരപ്പള്ളി , സിസ്റ്റർ സിറിയക് കാർമ്മ ലിറ്റ് കോൺവെൻ്റ്, ത്രേസ്വാമ്മ ആൻറ്റണി മാമ്പഴകുന്നേൽ, എലിക്കുളം അന്നമ്മ ജോൺ തുണിയം പ്രാവിൽ വടക്കാഞ്ചേരി എന്നിവരാണ്