ദൈവദാസൻ മാർ മാത്യു കാവുകാട്ട് മ്യൂസിയം വെഞ്ചരിച്ചു

Monday 06 February 2023

ചങ്ങനാശേരി: അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദൈവദാസൻ മാർ മാത്യു കാവുകാട്ട്  പുണ്യ ജീവിതത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ നാമധേയത്തിലുള്ള മ്യൂസിയവും നാമകരണ നടപടികളുടെ കേന്ദ്രവു മായ മന്ദിരത്തിന്റെ ആശീർവാദവും ഉദ്ഘാടനവും ഇന്നലെ (2023 ഫെബ്രുവരി 5) വൈകുന്നേരം 6.30 ന്  നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. ചങ്ങനാശേരി സെൻറ്  മേരീസ് മെത്രാപ്പോലീത്തൻ പള്ളിയുടെ കവാടത്തിനോടു  ചേർന്നാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപതാ  സഹായമെത്രാൻ  മാർ തോമസ് പാടിയത്ത്, അതിരൂപതാ സിഞ്ചെല്ലൂസുമാരായ  വെരി റവ. ഫാ. ജോസഫ് വാണിയ പ്പുരക്കൽ,  വെരി റവ. ഡോ. വർഗീസ് താന മാവുങ്കൽ, കത്തീഡ്രൽ വികാരി വെരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, കത്തീഡ്രൽ കോ-വികാരി റവ. ഫാ. ദേവസ്യ പുളിക്കാശ്ശേരി, വൈസ് പോസ്റ്റുലേറ്റർ റവ. ഫാ. ജോൺ പ്ലാത്താനം, മ്യൂസിയം ക്യൂറേറ്റർ റവ. ഫാ. വർഗീസ് വെട്ടുകുഴി,  ബ്രിഗേഡിയർ എ. ജയിംസ് എന്നിവർ പ്രസംഗിച്ചു


useful links