കുരിശിലെ ഈശോയുടെ അവസാന ഏഴ് മൊഴികളുടെ ധ്യാനാത്മക അവതരണമായ തിരുമൊഴി ആൽബത്തിലെ 'ജീവൻ വെടിയും വേളയതിൽ...' എന്ന ഗാനത്തിന്റെ ഓഡിയോ റിലീസ് അതിരൂപതാകേന്ദ്രത്തിലെ മീഡിയ ഹാളിൽ അഭി. മാർ തോമസ് തറയിൽ നിർവഹിച്ചു. വികാരി ജനറൽ വെരി. റവ. ഡോ. തോമസ് പാടിയത്ത്, ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച ഇരട്ടസഹോദരവൈദികരായ ഫാ. ജസ്റ്റിൻ, ഫാ. ജന്നി കായംകുളത്തുശേരി എന്നിവർ സമീപം.