അതിരൂപത കുടുംബക്കൂട്ടായ്മ, ബൈബിൾ അപ്പോസ്തലേറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഏറ്റവും വലിയ വചന മന:പഠന സംഗമമായ നൂറുമേനി സീസൺ-4ൽ കന്യാസ്ത്രികളുടെ വിഭാഗത്തിൽ 391 വചനങ്ങൾ മന:പാഠമാക്കി എഴുതിയ സിസ്റ്റർ മാർഗരറ്റ് മരിയ സിഎംസി, അല്മായരുടെ വിഭാഗത്തിൽ 315 വചനങ്ങൾ എഴുതിയ ബിജി ജോസഫ് പുഷ്പകത്ത് കാലായിൽ ഏറ്റുമാനൂർ എന്നിവർ സമ്മേളനത്തിൽ ഇൗ വർഷത്തെ വചനതാരങ്ങളായി പ്രഖ്യാപിച്ചു. നൂറുമേനിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച ചെത്തിപ്പുഴ, പാറേൽ ഇടവകകൾക്ക് പ്രത്യേക അവാർഡ് നൽകും. തീർത്ഥാടകസങ്കീർത്തനം മന:പാഠമാക്കിയ 798 വിദ്യാർത്ഥികൾക്കും അവാർഡുകൾ സമ്മാനിച്ചു.
നൂറുമേനി ഗ്രാന്റ് ഫിനാലെയിൽ ഒന്നാംസ്ഥാനം നേടിയ നെടുംകുന്നം റീജനിലെ ചമ്പക്കര സെന്റ് ജോസഫ് ഇടവകയിലെ കൂരിക്കാട്ട് ജിസ ജോർജ്, ത്രേസ്യാമ്മ ജോർജ്, ജിനോ ജോർജ്, രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം റീജനിലെ പോങ്ങൂമൂട് സെന്റ് അൽഫോൻസാ ഇടവകയിലെ നാഞ്ഞിലത്ത് എൻ.എഫ്, ഫ്രാൻസിസ്, ലിസി സെബാസ്റ്റ്യൻ, സ്നേഹ ജെ. മാത്യൂ, മൂന്നാം സ്ഥാനം നേടിയ കോട്ടയം റീജനിലെ കുടമാളൂർ ആർക്കി എപ്പിസ്കോപ്പൽ ഇടവകയിലെ വർഗീസ് കുരുവിള കുന്നംപുറത്ത്, പ്രീണി തോമസ്, നാലാം സ്ഥാനം നേടിയ കുട്ടനാട് റീജനിലെ നർബോനപൂരം ഇടവകയിലെ ലിസമ്മ നൂറ്റെട്ടിൽ, ജസ്ലിൻ മേരി ജോസഫ്, ജെറിൻ കെ. ജോസഫ്, അഞ്ചാം സ്ഥാനം നേടിയ ചങ്ങനാശ്ശേരി റീജനിലെ പാറേൽ ഇടവകയിലെ കാർമൽ ജോസ് മാറാട്ടുകുളം, സെറാൻ ആൻ ജൂവൽ, സെറിൻ ജൂലിയ ജൂവൽ എന്നിവരെ കാഷ് അവാർഡുകൾ നൽകി ആദരിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി, വിനു ജോബ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ജോജി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, വിവിധ ഇടവകകളിലെ വൈദികർ, സന്ന്യസ്തർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, കുടുംബക്കൂട്ടായ്മ ലീഡർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.