Diocesan News & Updates

Home / News Detail

ചങ്ങനാശ്ശേരി അതിരൂപതയുടെ ഉപഹാരം

Sunday, 03 May 2026
News Image

അയർലൻഡിലെ വാട്ടർഫോഡ്-ലിസ്മോർ രൂപതയിൽ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ തോമസ് തറയിൽ പിതാവ് സന്ദർശനത്തിന് എത്തിയപ്പോൾ ക്രിസ്റ്റൽ കെൽറ്റിക്ക് കുരിശ് നൽകി രൂപത ബിഷപ്പ് റൈറ്റ് റവ. ഡോ. ഫോൺസി സ്വീകരിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ ഉപഹാരമായി മാർത്തോമ്മാ സ്ലീവാ അഭിവന്ദ്യ പിതാവ് ബിഷപ്പ് ഫോൺസിക്കു സമ്മാനിച്ചു. കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തിലെ ഈ രണ്ടു കുരിശുകൾ പരസ്പരം കൈമാറിയത് വേറിട്ട അനുഭവമായി. വാട്ടർഫോഡ്-ലിസ്മോർ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന അതിരൂപതാ വൈദികനായ ബഹു. ജോമോൻ കാക്കനാടച്ചനും സന്നിഹിതനായിരുന്നു.