Diocesan News & Updates

Home / News Detail

അസംപ്ഷൻ കോളജിന്റെ ഉന്നതവിദ്യാഭ്യാസ പാരമ്പര്യം പ്രശസ്തം: മന്ത്രി റോജി എം. ജോൺ

Tuesday, 16 June 2026
News Image
ചങ്ങനാശേരി: അസംപ്ഷൻ കോളജിന്റെ ഉന്നതവിദ്യാഭ്യാസ പാരമ്പര്യം പ്രശസ്തമാണെന്ന് മന്ത്രി റോജി എം.ജോൺ. അസംപ്ഷൻ ഓട്ടോണമസ് കോളജിൽ 2026 ലെ ബിരുദദാനച്ചടങ്ങ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 
വിദ്യാഭ്യാസത്തിലൂടെ പ്രതിസന്ധികളെ നേരിട്ട് ജീവിതവിജയം നേടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെനാലിറ്റി ഷൂട്ടുകൾ ഏറ്റവുംകൂടുതൽ നഷ്ടപ്പെട്ടതും നേടിയതും ഫുട്ബോൾ ഇതിഹാസം റൊണാൾഡോയാണെന്നും പരാജയങ്ങളിൽ നിന്നും വിജയം നേടി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ബിൽഗേറ്റ്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്‌വൈയുജിപി സംബന്ധിച്ച ആശങ്കകൾ പരിഹരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിചേർത്തു.
 
ആർച്ചുബിഷപ് ‌മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷ ണം നടത്തി. വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ വളർത്തി സമൂഹത്തിൻ്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. കോളജ് മാനേജർ മോൺ. ആൻ്റണി എത്തയ്ക്കാട് അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.എബി സെബാസ്റ്റ്യൻ, ഡോ.ജിസി മാത്യു, പരീക്ഷ കൺട്രോളർ ഡോ. ലിൻസ് ടോം, വിദ്യാർഥി പ്രതിനിധി ആർച്ചനന്ദ എന്നിവ ർ പ്രസംഗിച്ചു.
 
ഐക്യുഎസി ടീം തയാറാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനുതകുന്ന നിർദേശങ്ങൾ പ്രിൻസിപ്പൽ ഡോ.റാണി മരിയ മന്ത്രി റോജി എം.ജോണിനു കൈമാറി. 500 വിദ്യാർഥിനികൾ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.