Diocesan News & Updates

Home / News Detail

പാറേൽ മർത്തമറിയം തീർഥാടനകേന്ദ്രം കൂദാശയും ബസിലിക്ക പ്രഖ്യാപനവും

Friday, 13 November 2026
News Image

പാറേൽ മർത്തമറിയം തീർഥാടനകേന്ദ്രം കൂദാശയും ബസിലിക്ക പ്രഖ്യാപനവും നവംബർ 21ന് നടക്കുമെന്ന് അതിരൂപത വികാരി ജനറാളും റെക്ടറുമായ മോൺ. മാത്യു ചങ്ങങ്കരി, അതിരൂപത പി.ആർ.ഒ അഡ്വ. ജോജി ചിറയിൽ, ചീഫ് കോഓർഡിനേറ്റർ ഫാ. ടെജി പുതുവീട്ടിൽക്കളം, പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ജനറൽ കൺവീനർ ഫാ. ഡോ. തോമസ് കറുകക്കളം, പബ്ലിസിറ്റി കൺവീനർ           ഫാ. ഡോ. ജോജിൻ ഇളഞ്ഞിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

പ്രധാന പരിപാടികളും സമയക്രമവും

 നവംബർ 21 (ഉച്ചകഴിഞ്ഞ് 2:00ന്):

   * പ്രധാന ദേവാലയമായ മർത്തമറിയം വലിയ പള്ളി കൂദാശയും പ്രഥമ വിശുദ്ധ കുർബാനയും.

   * കാർമികൻ: ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം.

   * ബസിലിക്ക പ്രഖ്യാപനം: ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.

   * സഹകാർമികരായ ബിഷപ്പുമാർ: മാർ ജോസഫ് കല്ലറങ്ങാട്ട്, തോമസ് മാർ കൂറിലോസ്, ഡോ. തോമസ് ജെ. നെറ്റോ, മാർ തോമസ് ഇലവനാൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. തോമസ് മാർ ഐറേനിയസ്, ഡോ. ജയിംസ് ആനാപറമ്പിൽ, യൂഹാനോൻ മാർ തിയോഡേഷ്യസ്,    മാർ തോമസ് പാടിയത്ത്, ഡോ. ജസ്റ്റിൻ മാത്തിൽപറമ്പിൽ, മോൺ. ആന്റണി എത്തയ്ക്കാട്ട്.

 

  * ഉച്ചകഴിഞ്ഞ് 2:30ന്: ചന്തക്കടവ് കപ്പേളയിൽനിന്നും പാറേൽ പള്ളിയിലേക്ക് യുവദീപ്തിഎസ്.എം.വൈ.എം നേതൃത്വം നൽകുന്ന ജപമാലറാലിയും തുടർന്ന് പാറേൽ പള്ളിയിൽ യുവജന സമ്മേളനവും.

 

നവംബർ 22 (രാവിലെ 7:00ന്):

   * പുതിയ കൽക്കുരിശ് ആശീർവാദം – കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

 

നവംബർ 23:

   * രാവിലെ 9:30ന്: കൊടിമരം ആശീർവാദം – ബിഷപ് മാർ തോമസ് പാടിയത്ത്.

   * ഉച്ചകഴിഞ്ഞ് 2:30ന്: അമലോത്ഭവ മാതാപള്ളി കൂദാശയും ആദ്യവിശുദ്ധ കുർബാന അർപ്പണവും – ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.

 

നവംബർ 24 (വൈകുന്നേരം 6:00ന്):

 * സാംസ്കാരിക സമ്മേളനം. മുഖ്യാതിഥി: മുഖ്യമന്ത്രി വി.ഡി. സതീശൻ.

 * നവംബർ 25 (വൈകുന്നേരം 6:00ന്):

 * നിത്യാരാധനാ ചാപ്പൽ, കുമ്പസാരക്കൂടുകൾ ആശീർവാദം – മുൻ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് കൊച്ചേരി.

 

നവംബർ 27 (വൈകുന്നേരം 4:30ന്):

   * പാറേൽ പള്ളിയുടെ സ്ഥാപനത്തിനായി അധ്വാനിച്ച മാർ മാത്യു മാക്കിൽ, മറ്റു പിതാക്കന്മാർ, ഫാ. എസ്തപ്പാനോസ് തയ്യിൽ സിഎംഐ, മോൺ. സിറിയക് കണ്ടങ്കരി, അമ്പിച്ചൻ ഇളപ്പുങ്കൽ എന്നിവർക്കായി അനുസ്മരണ പ്രാർത്ഥന.

 

ഡിസംബർ 8:

   * ഇടവക മധ്യസ്ഥയായ പരിശുദ്ധകന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ. വൈകുന്നേരം 4:30ന് വിശുദ്ധ കുർബാന – മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

 

ഡിസംബർ 24 (ഉച്ചകഴിഞ്ഞ് 2:30ന്):

   * എമ്മേദ് മിശിഹാ ക്രിപ്റ്റ് ദേവാലയം (ഭൂഗർഭ കപ്പേള) കൂദാശ, തിരുശേഷിപ്പ് സ്ഥാപിക്കൽ, വിശുദ്ധ കുർബാന – കർദിനാൾ മാർ ജോർജ് കൂവക്കാട്.