നാവികസേനയിൽ ചാർജ്മാൻ തസ്തിക: 372 ഒഴിവുകൾ

Saturday 27 May 2023

നാവികസേനയിൽ ചാർജ്മാൻ തസ്തികയിലെ 372 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റേണ്‍ നേവൽ കമാൻഡ് (മുംബൈ), ഈസ്റ്റേണ്‍ നേവൽ കമാൻഡ (വിശാഖപട്ടണം) സതേണ്‍ നേവൽ കമാൻഡ് (കൊച്ചി), അന്തമാൻ ആൻഡ് നിക്കോബാർ കമാൻഡ് (പോർട്ട്ബ്ലയർ) എന്നിവയ്ക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളിലായിരിക്കും നിയമനം.
 
വിവിധ ട്രേഡുകളിലായി കൊച്ചിയിൽ 15 ഒഴിവാണ് ഉള്ളത്. വനിതകൾക്ക് അപേക്ഷിക്കാം. ട്രേഡുകളും ഒഴിവുകളും: ഇലക്‌ട്രിക്കൽ ഗ്രൂപ്പ്: ഇലക്‌ട്രിക്കൽ ഫിറ്റർ - 42
 
വെപ്പണ്‍ ഗ്രൂപ്പ്: ഇലക്‌ട്രോണിക്സ് ഫിറ്റർ - 11, ഗൈറോ ഫിറ്റർ - അഞ്ച്, റേഡിയോ ഫിറ്റർ - ഏഴ്. റഡാർ ഫിറ്റർ - 11, സോണാർ ഫിറ്റർ - ആറ്, ഇൻസ്ട്രുമെന്‍റേഷൻ ഫിറ്റർ - നാല്, കംപ്യൂട്ടർ ഫിറ്റർ - ഏഴ്, വെപ്പണ്‍ ഫിറ്റർ - എട്ട്.
 
എൻജിനിയറിംഗ് ഗ്രൂപ്പ്: ബോയിലർ മേക്കർ - മൂന്ന്, എൻജിനിയർ ഫിറ്റർ - 46, ഫൗണ്ടർ- രണ്ട്, ജിടി ഫിറ്റർ - 12, ഐസിഇ ഫിറ്റർ - 22, പൈപ്പ് ഫിറ്റർ - 21, മെഷീനിസ്റ്റ് - 22, മെഷിനറി കണ്‍ട്രോൾ ഫിറ്റർ - അഞ്ച്, ആർഇഎഫ് ആൻഡി എസി ഫിറ്റർ - എട്ട്.
 
കണ്‍സ്ട്രക്‌ഷൻ ആൻഡ് മെയിന്‍റനൻസ് ഗ്രൂപ്പ്: പ്ലേറ്റർ - 28, വെൽഡർ - 21, ഷിപ്പ് റൈറ്റർ - 23, ലാഗർ - ഒന്പത്, റിഗ്ഗർ - അഞ്ച്, ഷിപ്പ് ഫിറ്റർ - ആറ്, മിൽറൈറ്റ് - 10, ഐസിഇ ഫിറ്റർ - അഞ്ച്, പെയിന്‍റർ - അഞ്ച്, സിവിൽ വർക്കാർ - ആറ്. പ്രൊഡക്‌ഷൻ പ്ലാനിംഗ് ആൻഡ് കണ്‍ട്രോൾ ഗ്രൂപ്പ്: പിപി ആൻഡ് സി - 12
 
യോഗ്യത: ഫിസിക്സ്/ കെമിസ്ട്രി മാത്തമാറ്റിക്സ് എന്നിവയിലൊന്ന് വിഷയമായുള്ള സയൻസ് ബിരുദം. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ.
 
പ്രായപരിധി: 2023 മേയ് 29 ന് 18 - 25 വയസ്. അർഹവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം: 35,400 - 1,12,400 രൂപ.
 
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ: www.joinindiannavygov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 29.

useful links