36 തസ്തികയിൽ പിഎസ്സി വിജ്ഞാപനം

Wednesday 21 June 2023

14 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെൻ്റ് ഉൾപ്പടെ 36 തസ്തികകളിലേയ്ക്ക് പിഎസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ടമെൻ്റ്  കേരഫെഡിൽ അസിസ്റ്റൻ്റ്/ കാഷ്യർ, ഹർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റൻ്റ്  ഹെഡ് ഡ്രാഫ്റ്റ്സമാൻ (സിവിൽ), ഡ്രഗ്സ് കണ്ർട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ, വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ച്ർ ജ്യോഗ്രഫി ജൂണിയർ, മാത്തമാറ്റിക്സ് ജൂണിയർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ആയുർവേദതെറാപ്പിസ്റ്റ്, ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, വനം വന്യജീവി വകുപ്പിൽ കവാടി, ജലഗതാഗത വകുപ്പിൽ മോൾഡർ തുടങ്ങിയവയാണ് പ്രധാന വിജ്ഞാപനം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലൈ 19.

കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in.
 

useful links