കേന്ദ്ര പൊലീസ് സേനകളിൽ1876 സബ് ഇൻസ്പെക്ടർ ഒഴിവ്

Thursday 27 July 2023

കേന്ദ്ര പൊലീസ് സേനകളിലെ 1876 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഓഗസ്റ്റ് 15. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ.സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.  ഡൽഹി പൊലീസിൽ 162 ഒഴിവും സിഎപിഎഫിൽ 1714 ഒഴിവുമുണ്ട്. ഡിപ്പാർട്മെന്റൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത്. ∙യോഗ്യത: ബിരുദം. ഡൽഹി പൊലീസിലെ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർ കായികക്ഷമതാ പരീക്ഷാവേളയിൽ എൽഎംവി (ഇരുചക്രവാഹനവും കാറും) ഡ്രൈവിങ് ലൈസൻസ് ഹാജരാക്കണം. ∙പ്രായം (01.08.2023ന്): 20–25. അർഹർക്ക് ഇളവുണ്ട്. ∙ശമ്പളം: സബ് ഇൻസ്‌പെക്‌ടർ (ജി‍‍ഡി), സിഎപിഎഫ്: 35,400–1,12,400 രൂപ (ഗ്രൂപ്പ് ബി). സബ് ഇൻസ്‌പെക്‌ടർ (എക്സിക്യൂട്ടീവ്), ഡൽഹി പൊലീസ്: 35,400–1,12,400 രൂപ (ഗ്രൂപ്പ് സി). ∙ശാരീരികയോഗ്യത: പുരുഷൻ ഉയരം 170 സെ.മീ, നെഞ്ചളവ് 80–85 സെ.മീ. എസ്ടി ഉയരം 162.5 സെ.മീ, നെഞ്ചളവ് 77–82 സെ.മീ. സ്ത്രീ: ഉയരം: 157 സെ.മീ, എസ്ടി ഉയരം 154 സെ.മീ ∙തൂക്കം: ഉയരത്തിന് ആനുപാതികം. ∙കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവയും ജോലിക്കു തടസ്സമാകുന്ന അംഗപരിമിതികളും പാടില്ല. ∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ട്. പരീക്ഷാ സിലബസും കായികക്ഷമതാ പരീക്ഷയുടെ വിശദാംശങ്ങളും വിജ്ഞാപനത്തിൽ. ∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ∙ഫീസ്: 100 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം. ∙വിവരങ്ങൾക്ക്: https://ssc.nic.in

useful links