പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതരാണോ?; ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാം

Thursday 10 August 2023

ഇന്ത്യൻ നേവിയിൽ എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലെ അഗ്‌നിവീർ ഒഴിവ് 4465 ആയി കൂട്ടി വിജ്ഞാപനം പുതുക്കി. മേയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഇത് 1465 ഒഴിവായിരുന്നു. 2023 നവംബറിൽ തുടങ്ങുന്ന ബാച്ചിനു പുറമേ 2024 ഏപ്രിൽ ബാച്ചിലേക്കും ഈ വിജ്ഞാപനം വഴി തിരഞ്ഞെടുപ്പു നടത്തും. എസ്എസ്ആർ ബാച്ചുകളിലേക്ക് 4165 പേർക്കാണ് അവസരം. ഇതിൽ 833 പേർ വനിതകളായിരിക്കും. മെട്രിക് വിഭാഗത്തിൽ 300 പേർക്കാണ് അവസരം; വനിതകൾ 60. പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതർക്കാണ് അവസരം. വിവരങ്ങൾക്ക്: www.joinindiannavy.gov.in


useful links