പത്താംക്ലാസ് പാസായവര്‍ക്ക് പോസ്റ്റ് ഓഫീസില്‍ അവസരം; 30,041 ഒഴിവുകള്‍

Saturday 12 August 2023

പത്താം ക്ലാസ് പാസായവര്‍ക്ക് പോസ്റ്റ് ഓഫീസില്‍ അവസരംം. 30,041 ഒഴിവുകളാണുള്ളത്.അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23 വരെയാണ്.ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം. ഹോം പേജില്‍ ജിഡിഎസ് റിക്രൂട്ട്മെന്റ് 2023 ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷിക്കും മുൻപ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക. അപേക്ഷ സമര്‍പ്പിക്കാൻ അപ്ലൈ ഓണ്‍ലൈൻ എന്നതില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നിര്‍ദ്ദേശിച്ച എല്ലാ രേഖകളും അപേക്ഷ ഫീസിനുള്ള പെയ്മെന്റും നിര്‍ദ്ദിഷ്ട രീതിയില്‍ ചെയ്തു അപ്‌ലോഡ് ചെയ്യുക.

useful links