ഐബിയിൽ 677 ഒഴിവ്

Wednesday 18 October 2023

കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യുരിറ്റി അസിസ്റ്റന്റ് മോട്ടർ ട്രാൻ സ്പോർട്ട്, മൾട്ടി ടാസ്കിങ് സ്റ്റാഫ്/ ജന റൽ തസ്തികകളിലായി 677 ഒഴിവ്. നേരിട്ടുള്ള നിയമനം ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ് സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീ രിയൽ തസ്തികയാണ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 22 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ നവംബർ 13 വരെ. www.mha.gov.in, www.ncs.gov.in യോഗ്യത: പത്താം ക്ലാസ് ജയം/തത്തു ലം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ ‘Domicile’ സർട്ടിഫിക്കറ്റ്. സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടർ ട്രാൻസ്പോർട്ട് തസ്തികകളിൽ ഇനി പറയുന്ന യോഗ്യതകൾ കൂടി വേണം: 1) എൽഎംവി ഡ്രൈവിങ് ലൈസൻസ്, 2) മോട്ടർ മെക്കാനിസത്തിൽ അറിവ്. 3) ഒരു വർഷ ഡവിങ് പരിചയം. പ്രായവും ശമ്പളവും: സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടർ ട്രാൻസ്പോർട്ട് 27 കവിയരുത്; 21,700-69,100 രൂപ ഈ മൾട്ടി ടാസ്കിങ് സ്റ്റാഫ് ജനറൽ 18- 25; 18,000-56,900 രൂപ. അർഹർക്ക് പ്രായ ത്തിൽ ഇളവുണ്ട്. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടി സ്ഥാനമാക്കി. സെക്യൂരിറ്റി അസിസ്റ്റന്റ് മോട്ടർ ട്രാൻസ്പോർട്ട് തസ്തികയിൽ മോ ട്ടർ മെക്കാനിസം ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് കം ഇന്റർവ്യൂ ഉണ്ടാകും.


useful links