ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24

Monday 30 October 2023

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24 അപേക്ഷ ക്ഷണിച്ചു

 

വിജ്ഞാപനം സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ് സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർ ക്കും സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000/- രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നേഴ്സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോ ഹാജരാക്കേണ്ടതാണ്. യോഗ്യതാ പരീക്ഷയിൽ 45% മാർക്കോ അതിലധികം മാർക്കോ നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള വിഭാഗത്തെയും പരിഗണിക്കുന്നതാണ്. കോഴ്സ് ആരംഭിച്ചവർക്കും രണ്ടാം എ.പി.എൽ. വർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുളളു. കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നതാണ്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. മാനദണ്ഡങ്ങൾക്ക് നുതമായി 2023-24 സാമ്പത്തിക വർഷം 450 ന്യൂനപക്ഷ വിദ്യാർത്ഥികളെയാണ് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം . scholarship.minoritywelfare.kerala.gov.in/ dmw_ma/dmw_ind.php എന്ന ലിങ്കിൽ നേരിട്ടോ അല്ലെങ്കിൽ www.minoritywelfare.kerala.gov.in – എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 17.11.2023.

കൂടുതൽ വിവരങ്ങൾക്ക് 0471 – 2300524, 0471-2300523 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. L

അപേക്ഷിക്കേണ്ട രീതി

1. scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php അല്ലെങ്കിൽ എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന Mother Theresa Scholarship (MTS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

2. Apply online – ൽ ക്ലിക്ക് ചെയ്യുക

3. മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate Ing) ചെയ്യുക.

4. Registration form -ൽ നിന്നു Examination details (register no/roll number -8 പത്താം ക്ലാസിലെ രജിസ്റ്റർ നമ്പർ നൽകുക), personal details, Scholarship details തുടങ്ങിയ tab – കളിൽ വരുന്ന ഫീൽഡുകൾ step by step ആയി Entry ചെയ്യുക

5. Upload detalls tab-ൽ (Photo, Signature, SSLC Certificate, Income Certificate, Ration Card Copy, Allotment Memo) എന്നിവ 100 KB – ൽ താഴെയാക്കി upload ചെയ്യുക.

6. Registration process complete ചെയ്ത് submit ചെയ്യുക.

7. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.

8. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

 

അപേക്ഷകർ ഹായരാക്കേണ്ട രേഖകൾ

1. അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റൌട്ട്.

2. എസ്.എസ്.എൽ.സി,പ്ലസ്മ/വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്

3. അലോട്ട്മെന്റ് മെമ്മോ – യുടെ പകർപ്പ്

4. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).

5. ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്,

6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്,

7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്,

8. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ)വില്ലേജ് ഓഫീസിൽ നിന്ന് 9. റേഷൻ കാർഡിന്റെ പകർപ്പ്

സ്ഥാപനമേധാവികളുടെ ശ്രദ്ധയ്ക്ക്

1. അപേക്ഷകർ സമർപ്പിച്ചിരിക്കുന്ന രേഖകൾ സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഓൺലൈനായി പരിശോധിക്കണം (Verification).

2. സൂക്ഷ്മ പരിശോധന (Verification) പൂർത്തീകരിച്ച അപേക്ഷകൾ സ്ഥാപനമേധാവി ഓൺലൈൻ വഴി അംഗീകരിച്ചിരിക്കണം(Approval).

3. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്തിരിക്കണം.

4. എല്ലാ രേഖകളുടെയും നിജസ്ഥിതി സ്ഥാപനമേധാവി ഉറപ്പു വരുത്തണം.

5. ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകൾ (Account No, IFSC Code, Bark with Branch Name(latest)) ശരിയാണോ എന്ന് പ്രത്യേകം സ്ഥാപനമേധാവി പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക reject ആവുകയാണെങ്കിൽ വകുപ്പ് ഉത്തരവാദിയല്ല.

6. വിജ്ഞാപനത്തിലെ നിശ്ചിത തീയതിക്കകം സ്ഥാപനമേധാവി അപേക്ഷകളിൽ പരിശോധന നടത്തി അംഗീകരിച്ചിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവി ഉത്തരവാദിയായിരിക്കും. 3. ഗവൺമെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിൽ ഓൺലൈൻ വഴി വെരിഫിക്കേഷനും അപ്രൂവലും ചെയ്ത അപേക്ഷകൾ അതതു സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതും സ്വാശ്രയ സ്ഥാപനങ്ങളിലെ അപേക്ഷകൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ലേക്ക് എത്തിക്കേണ്ടതുമാണ്

വിലാസം:- ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ തിരുവനന്തപുരം-695033

അവസാന തീയതികൾ

1.വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി:17.11.2023

2.ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി 20.11.2023

3. സ്ഥാപനമേധാവികൾ ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈൻ ആയി അപ്രൂവൽ നൽകേണ്ട അവസാന തീയതി 22.11.2023

4. സ്ഥാപനമേധാവികൾ മറ്റ് അപ്രൂവൽ നൽകിയ അപേക്ഷകൾ ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ലേക്ക് എത്തിക്കേണ്ട അവസാന തീയതി 25.11.2023


useful links