കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്‌ടർ

Thursday 11 January 2024

കെ എസ് ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്‌ടർ ഒഴിവിലേക്ക് ജനുവരി  26 വരെ അപേക്ഷിക്കാം. www.kcmd.in, കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. 600 ഒഴിവ് പ്രതീക്ഷിക്കുന്നു.

യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹന ങ്ങളിൽ 5 വർഷം ഡ്രൈവി പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനകം

കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

പ്രായം: 24-55.

ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപ. ഡ്രൈവിങ് ടെസ്റ്റും ഇൻ്റർവ്യൂവുമുണ്ട്

വനിതകൾക്കും അവസരം

കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ കം കണ്ടക്ടർ കരാർ ഒഴിവിലേക്കും ജനുവരി  26 വരെ അപേക്ഷിക്കാം

യോഗ്യത: പത്താം ക്ലാസ് ജയം. നിശ്ചിതസമയത്തിനുള്ളിൽ കണ്ടക്‌ടർ ലൈസൻസ് നേടണം. പാസഞ്ചർ ട്രാൻസ്പോർട് വാഹനം ഓടിക്കുന്നതിനുള്ള ആരോഗ്യംവേണം.

പ്രായപരിധി: HPV ലൈസൻസുള്ളവർക്ക് 35; LMV ലൈസൻസുള്ളവർക്ക് 30.


useful links