Diocesan News & Updates

Home / News Detail

എൻസിസി സ്പെഷൽ എൻട്രി

Wednesday, 17 January 2024
News Image

2024 ഒക്ടോബറിൽ ആരംഭി ക്കുന്ന 56-ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്‌കീം പ്രവേശനത്തിനു ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷൻമാർക്ക് അൻപതും സ്ത്രീകൾക്ക് അഞ്ചും ഒഴിവാണുള്ളത്. അവിവാഹിതരായിരി ക്കണം.

യോഗ്യത: 50% മാർക്കോടെ ബിരു ദം/തത്തുല്യം, എൻ സിസി സീനിയർ ഡിവി ഷൻ/ വിംഗിൽ 3/2 വർഷം പ്രവ/ർത്തിച്ചിരിക്കണം, എൻസിസി സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ

യുദ്ധത്തിൽ പരിക്കേറ്റവരുടെ കൊല്ലപ്പെട്ടവരു ടെ/കാണാതായവരുടെ ആശ്രിതർക്കു സി സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല). ആദ്യവർഷ ങ്ങളിൽ 50% മാർക്ക് നേടിയ അ വസാനവർഷ ബിരുദ വിദ്യാർ ഥികൾക്കും അപേക്ഷിക്കാം. ഇ വർ 2024 ഒക്ടോബർ ഒന്നിനു മുമ്പു ബിരുദം നേടിയതിൻ്റെ തെളിവു ഹാജരാക്കണം. പ്രായം: 2024 ജൂലൈ ഒന്നിനു19-25.

ശാരീരികയോഗ്യത: കരസേനാ വെബ്സൈറ്റിൽ നൽകിയ നിർദിഷ്ട മാനദണ്ഡങ്ങളനുസ രിച്ചു ശാരീരികക്ഷമത ഉള്ളവരാകണം. എസ്എസ്‌ബി ഇൻ്റർവ്യൂവിൻ്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും

അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യ പ്പെടുന്നവരെ എസ്എസ്ബി ഇൻ്റർവ്യൂവിനു ക്ഷണിക്കും. ബംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇൻ്റർവ്യൂ.

തെരഞ്ഞെടുക്കപ്പെടുന്നവർ ക്കു ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്ന വർക്കു പോസ്റ്റ് ഗ്രാജേറ്റ് ഡി പ്ലോമ ഇൻ ഡിഫൻസ് മാനേജ്‌മെൻ്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനൻ്റ് റാങ്കിലാണു നിയമനം

www.joinindianarmy.nic.in