കരസേനയിൽ എൻജിനീയർ: 381 ഒഴിവുകൾ

Monday 05 February 2024

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾക്കു 31 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം.

ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in

യോഗ്യത: എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബ്രാഞ്ച് വിശദാംശങ്ങളും ശാരീരികയോഗ്യതയും വെബ്സൈറ്റിൽ

പ്രായം: 2024 ഒക്ടോബർ ഒന്നിന് 20-27.

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇൻ്റർവ്യൂ, വൈദ്യപരിശോ ധന എന്നിവയുടെ അടിസ്‌ഥാനത്തിൽ.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ, ഏതെങ്കിലും ബിരുദവുമാണു യോഗ്യത.


useful links