Diocesan News & Updates

Home / News Detail

ശിപായി ഫാർമ

Sunday, 25 February 2024
News Image

കരസേനയിൽ ശിപായി ഫാർമ തസ്‌തികയിൽ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 22 വരെ. പരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്ട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും.

യോഗ്യത: പ്ലസ് ടു ജയം / തത്തുല്യവും

55% മാർക്കോടെ ഫാർമസി ഡിപ്ലോമയും. സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷനും വേണം. 50% മാർക്കോടെ ഫാർമസി ബിരുദവും സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജി സ്ട്രേഷനുള്ളവരെയും പരിഗണിക്കും. കരസേനാ വെബ്സൈറ്റിലെ നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചു ശാരീരികക്ഷമതയുണ്ടാകണം.

ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം: www.joinindianarmy.nic.in

പരീക്ഷാഫീസ്: 250 രൂപ