നഴ്‌സിംഗ് അസിസ്റ്റന്റ്റ്

Sunday 25 February 2024

കരസേനയിൽ നഴ്സിംഗ് അസിസ്റ്റന്റാകാൻ അപേക്ഷിക്കാം. സോൾജ്യർ ടെക്‌നിക്കൽ (നഴ്‌സിംഗ് അസിസ്റ്റന്റ്) തസ്‌തികയിലാണു തെരഞ്ഞെടുപ്പ്. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നി വിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാണ് അവസരം.

ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 22 വരെ. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്ട്‌മെൻ്റ് റാലി തീയതി പിന്നീട് അറിയിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു സയൻസ് വിജയം. ഓരോ വിഷയത്തിനും 40% മാർക്ക് നേടിയവരാകണം. ബയോളജിക്കു പകരം ബോട്ടണി, സുവോളജി കോംബിനേഷൻ പഠിച്ചവരെയും പരിഗ ണിക്കും.

നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം: www.joinindianarmy.nic.in

പരീക്ഷാഫീസ്: 250 രൂപ 

 


useful links