റെയിൽ വീൽ ഫാക്ടറി അപ്രന്റിസ്: 12 ഒഴിവുകൾ

Monday 11 March 2024

ബംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയിൽ 192 അപ്രന്റിസ് ഒഴിവുകൾ . എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത വർക്കാണ് അവസരം. കർണാടകയിലുള്ളവർക്കു മുൻഗണന. പരിശീലനം ആറുമാസം മുതൽ ഒരുവർഷം വരെ.
മാർച്ച് 22 വരെ അപേക്ഷിക്കാം.
 
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), ടർണർ, സിഎൻസി പ്രോഗ്രാമിംഗ് കം ഓപ്പ റേറ്റർ (സിഇ ഗ്രൂപ്പ്), ഇലക്ട്രീഷൻ, ഇലക്ട്രോണിക് മെക്കാനിക്.
 
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി)
പ്രായം: 15-24. അർഹർക്ക്ഇ ളവ്. യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു തെരഞ്ഞെടുപ്പ്. 
 
വിശദവിവരങ്ങൾ വെബ്സൈറ്റിൽ: www.rwf.indianrail ways.gov.in

useful links