നേവൽ ഡോക്ക് യാർഡ് സ്കൂളിൽ അപ്രൻ്റിസ്: 301 ഒഴിവുകൾ

Friday 05 April 2024

മുംബൈ നേവൽ ഡോക്‌യാഡിലെ 301 അപ്രൻ്റിസ് ഒഴിവിലേക്കുള്ള വിജ്‌ഞാപനം “എംപ്ലോയ്മെന്റ് ന്യൂസി’ൽ (മാർച്ച് 16-22) പ്രസിദ്ധീകരിച്ചു. 1-2 വർഷം നീളുന്ന പരിശീലനം ജൂലൈയിൽ ആരംഭിക്കും. സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.
 
ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺട്രിമാൻ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെൻ്റ് മെക്കാനിക്, മെഷിനിസ്റ്റ്, എംഎംടി എം, പെയിന്റർ (ജി), പാറ്റേൺ മേക്കർ, പൈപ് ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് റഫ്രിജറേഷൻ & എസി, ഷീറ്റ് മെറ്റൽ വർക്കർ, ഷി പ്റൈറ്റ് (വുഡ്), ടെയിലർ (ജി), വെൽഡർ (ജി & ഇ), മേസൺ (ബിസി), ഐ & സിടിഎസ്എം, ഷിപ്റൈറ്റ് (സ്റ്റീൽ), റിഗ്ഗർ, ഫോർജർ & ഹീറ്റ് ട്രീറ്റർ.
 
യോഗ്യത
 
റിഗ്ഗർ: എട്ടാം ക്ലാസ് ജയം.
 
9 ഫോർജർ & ഹീറ്റ് ട്രീറ്റർ: പത്താം ക്ലാസ് ജയം.
 
മറ്റു ട്രേഡുകൾ: ഐടിഐ ജയം (എൻസിവിടി/ എസിവിടി).
 
ശാരീരികയോഗ്യത: ഉയരം 150സെ. മീ, തൂക്കം 45 കിലോയിൽ കുറയരുത്. നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ വികാസം, കാഴ്ച‌ശക്തി 6/6-6/9 (6/9 corrected with glasses).
 
പ്രായം: കുറഞ്ഞത് 14 വയസ്സ്.
 

useful links