കരസേനയിൽ എൻജിനീയർ

Wednesday 17 April 2024

കരസേനയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിലേക്ക് (ടിജിസി 140) എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരു ഷൻമാർക്കു വിവിധ വിഭാഗങ്ങളിലായി 30 ഒഴിവ്. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. www.joinindianarmy.nic.in

ബ്രാഞ്ചും ഒഴിവും:

സിവിൽ (7), കംപ്യൂട്ടർ സയൻസ് (7), മെക്കാനിക്കൽ (7), ഇലക്ട്രോണിക്സ് (4), ഇലക്ട്രിക്കൽ (3), മിസലേനിയസ് എൻജിനീയറിങ് സ്ട്രീംസ് (2)

യോഗ്യത:

ബന്ധപ്പെട്ട വിഷയങ്ങളിലെ / അനുബ ന്ധ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ച്‌ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം

പ്രായം: 2025 ജനുവരി ഒന്നിന് 20-27.

തിരഞ്ഞെടുപ്പ്:

യോഗ്യത:ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് എസ്‌എസ്‌ബി ഇന്റർവ്യൂവും വൈദ്യപരിശോധനയും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഡെറാഡൂണിലെ മിലിറ്റ റി അക്കാദമിയിൽ 12 മാസം പരിശീലനം. തുടർന്നു ലഫ്റ്റനന്റ്റ് റാങ്കിൽ നിയമനം. പെർമനൻ്റ് കമ്മിഷനാണ്. വിഭാഗം തിരിച്ചുള്ള ഒഴിവ്, ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ.